പാചക വാതക വില വര്‍ദ്ധന: യൂത്ത് ലീഗ് നിലവിളി സമരം നടത്തി

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പാചക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച നിലവിളി സമരം സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കോവിഡ് കാലത്ത് വെട്ടി ചുരുക്കിയ പാചക വാതക സബ്സിഡി കേന്ദ്രം പുനസ്ഥാപിക്കാത്തത്തിലും അടിക്കടി വില കൂട്ടുന്നതിനും പിന്നില്‍ കോര്‍പറേറ്റു പ്രീണനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ പ്രസ്താവിച്ചു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പാചക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച നിലവിളി സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എം.പി.നവാസ് അദ്ധ്യക്ഷത വഹിച്ചു. കവി ആരിഫ് തണലോട്ട് പ്രതിഷേധ കവിത ആലപിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എച്ച് ഫസല്‍, ട്രഷറര്‍ ഉവൈസ് എടവെട്ടന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ: എ.പി.മുസ്തഫ, ജില്ലാ ഭാരവാഹികളായ ജാസര്‍ പാലക്കല്‍, ജാഫര്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി, നിയോജക മണ്ഡലം ഭാരവാഹികളായ സി.ടി ഹുനൈസ്, സമദ് കണ്ണിയന്‍, സി.കെ മുസ്തഫ, മണ്ഘലം ലീഗ് സെക്രട്ടറി അലവി വടക്കേതില്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് റിന്‍ഷാദ് മില്ല് മുക്ക്, ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles