വന്യജീവി സംരക്ഷണ നിയമങ്ങള്‍ കാലോചിതമാക്കണം: എല്‍ഡിഎഫ് ശില്‍പശാല

സുല്‍ത്താന്‍ബത്തേരിയില്‍ എല്‍ഡിഎഫ് ശില്‍പശാല പി. സന്തോഷ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ കാലോചിതമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സുല്‍ത്താന്‍ബത്തേരിയില്‍ സംഘടിപ്പിച്ച ശില്‍പശാല ആവശ്യപ്പെട്ടു. വനത്തിനു ഉള്‍ക്കൊള്ളാവുന്നതില്‍ അധികമുള്ള വന്യമൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ യോജിച്ച് പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ശില്‍പശാലയില്‍ ഉയര്‍ന്നു.
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു പരിഹാരം ആവശ്യപ്പെട്ട് ജനങ്ങളില്‍നിന്നു ഒപ്പുശേഖരണം നടത്തി അടുത്ത മാസം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
പി. സന്തോഷ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു.സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ അധ്യക്ഷത വഹിച്ചു. വനം വന്യജീവി ഗവേഷകന്‍ ഡോ.പി.എസ്. ഈസ, പൂക്കോട് വെറ്ററിനറി കോളജ് പ്രഫസര്‍ ബിജു എന്നിവര്‍ ക്ലാസെടുത്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, ഇ.ജെ. ബാബു, കുര്യാക്കോസ് മുള്ളന്‍മട, കെ. ഭഗീരഥന്‍, കെ. പ്രേമാനന്ദന്‍, ജോസഫ് മാണിശേരി, മുഹമ്മദ് പഞ്ചാര, എന്‍.ഒ. ദേവസി, വിജയന്‍ ചെറുകര, എന്‍.പി. രഞ്ജിത്ത്, ജോസ്, കര്‍ഷകസംഘം നീലഗിരി ജില്ലാ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ. ദേവസ്യ സ്വാഗതവും സി.എം. ശിവരാമന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles