കല്‍പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവം ഏപ്രില്‍ ആറിന് ആരംഭിക്കും

കല്‍പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് സമാഹരണ യജ്ഞം ആദ്യ സംഭാവന ജനറല്‍ കണ്‍വീനര്‍ എം. മോഹനന് നല്‍കിക്കൊണ്ട് മുന്‍ കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. ജീവേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

കല്‍പറ്റ: കല്‍പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവം ഏപ്രില്‍ ആറിന് ആരംഭിച്ച് 10ന് രാത്രി സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആറിന് രാവിലെ 5.30ന് ഗണപതിഹോമം, തൃകാലപൂജ, വൈകുന്നേരം ആറിന് ദിപാരാധന, ഏഴിന് മുനിപൂജ, 7.30ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.ഏപ്രില്‍ 7ന് വെള്ളിയാഴ്ച രാവിലെ 5.30ന് ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടക്കും. വൈകുന്നേരം 4.30ന് വാദ്യമേളം, ശിങ്കാരിമേളം, നാസിക് ഡോള്‍, പൂക്കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഉള്ള കൊടിമരഘോഷയാത്ര സിവില്‍ സ്‌റ്റേഷന് സമീപമുള്ള പന്തിമൂല ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് ക്ഷേത്രത്തില്‍ എത്തുന്നു. വൈകുന്നേരം 6ന് കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. 6.20ന് ദീപാരാധന തുടര്‍ന്ന് രാത്രി 8ന് കരകം എഴുന്നിള്ളത്ത് (റാട്ടക്കൊല്ലി ശ്രീ മലയാളത്തമ്മ പരിസരത്ത് നിന്നും താലപ്പൊലി, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും)ഏപ്രില്‍ 8ന് ശനിയാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, തൃകാലപൂജകള്‍, വിശേഷാല്‍ ഉത്സവ പൂജകള്‍, ഉച്ചക്ക് 12 മണിക്ക് അന്നദാനം. വൈകുന്നേരം 6.15ന് ദീപാരാധന തുടര്‍ന്ന് പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനേയും രാമായാണമാസ ആചരണ പ്രക്രിയയില്‍ പങ്കാളികളായ വ്യക്തികളെയും ആദരിക്കല്‍ ചടങ്ങ് നടക്കും. 7 മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, മറ്റ് കലാപരിപാടികളും നടത്തുന്നതാണ്.ഏപ്രില്‍ 9ന് ഞായറാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 9ന് ശിങ്കാരിമേളം, വൈകുന്നേരം 4ന് മാരിയമ്മന്‍ ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര കളി, 6ന് ദീപാരാധന, 7ന് തായമ്പക, 7.30 മുതല്‍ കാഴ്ചവരവുകള്‍ക്കുള്ള സ്വീകരണം, രാത്രി 12ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള നഗരപ്രദക്ഷിണ ഘോഷയാത്ര, പുലര്‍ച്ചെ 3ന് കനലാട്ടം, 5 മണിക്ക് ഗുരുസി ആട്ടം എന്നിവ നടത്തും.ഏപ്രില്‍ 10 തിങ്കളാഴ്ച വൈകുന്നേരം 6.30ന് ദീപാരധന തുടര്‍ന്ന് കരകം ഒഴുക്കല്‍ ചടങ്ങുകള്‍ 8 മണിക്ക് വനപൂജയോടുകൂടിയുള്ള ഉത്സവസമാപനവും നടക്കും. ഉത്സവാഘോഷ വിജയത്തിനായി 251 അംഗ സ്വാഗതസംഗം രൂപീകരിക്കുകയും താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു.എം. മോഹനന്‍ (ജനറല്‍ കണ്‍വീനര്‍), കെ.രാജന്‍ (കണ്‍വീനര്‍, ഫിനാന്‍സ് കമ്മറ്റി), വി.കെ.ബിജു, സനില്‍കുമാര്‍, ആര്‍. മോഹന്‍കുമാര്‍ (ഓഫീസ് നിര്‍വ്വഹണ സമിതി കണ്‍വീനര്‍മാര്‍), ഗിരീഷ് കല്‍പ്പറ്റ (കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി), എ.സി.അശോക് കുമാര്‍ (കണ്‍വീനര്‍, ഭക്ഷണ കമ്മറ്റി), മോഹന്‍ പുല്‍പ്പാറ (കണ്‍വീനര്‍, കലവറ സമിതി), ഗ്രീഷിത്ത് അമ്പാടി (കണ്‍വീനര്‍, അലങ്കാര കമ്മറ്റി), പി. സുരേഷ് കുമാര്‍ (കണ്‍വീനര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍), കെ.ഡി.രാജന്‍ (കണ്‍വീനര്‍, ക്ഷേത്രകാര്യസമിതി), ബാലമുരുകന്‍, ചന്ദ്രിക ഗോപാലകൃഷ്ണന്‍ (കണ്‍വീനര്‍മാര്‍, ഘോഷയാത്ര കമ്മറ്റി), ദാസ് കല്‍പ്പറ്റ, സതീശ്കുമാര്‍ (കണ്‍വീനര്‍മാര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്), ചന്ദ്രന്‍ ചൂഢാമണി, ഷാജു ഗുരുശ്രീ (കണ്‍വീനര്‍മാര്‍, പബ്ലിസിറ്റി)

0Shares

Leave a Reply

Your email address will not be published.

Social profiles