പൂഴിത്തോട് റോഡ്: വിദ്യാര്‍ഥികള്‍ കാര്‍ഡ് അയച്ചു

പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനു ആവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനു ഇടപെടണമെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മറ്റും കാര്‍ഡുകള്‍ പോസ്റ്റുചെയ്യുന്നു.

പടിഞ്ഞാറത്തറ: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനു ആവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനു ഇടപെടണമെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും തപാല്‍ കാര്‍ഡുകള്‍ അയച്ചു. പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സമരത്തിനും നിയമ പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ഥികള്‍ കാര്‍ഡുകള്‍ അയച്ചത്. സംസ്ഥാന മുഖ്യമന്ത്രി, രാഹുല്‍ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും കാര്‍ഡുകള്‍ പോസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികള്‍ പിടിഎയുടെ സഹകരണത്തോടെ കാമ്പയിനില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles