ഹൃദ്രോഗം ബാധിച്ച വനിത ചികിത്സസഹായം തേടുന്നു

മാനന്തവാടി: ഹദ്രോഗം ബാധിച്ച വനിത ചികിത്സാസഹായം തേടുന്നു. തവിഞ്ഞാല്‍ ഇടിക്കര പ്രഭാകരന്റെ ഭാര്യ ഇന്ദിരയുടെ ചികിത്സയ്ക്കാണ് കുടുംബം പണമില്ലാതെ വിഷമിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇന്ദിരയ്ക്കു ചികിത്സ. ദിവസം ഏകദേശം 70,000 രൂപയാണ് മരുന്നുകള്‍ക്കും മറ്റുമായി ചെലവ്. ഓട്ടോറിക്ഷ തൊഴിലാളിയാണ് പ്രഭാകരന്‍. മൂന്നു പെണ്‍മക്കളം അടങ്ങുന്നതാണ് കുടുംബം. സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രദേശവാസികള്‍ ഇന്ദിര ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് കനറ ബാങ്കിന്റെ തലപ്പുഴ ശാഖയില്‍ 110105513476( IFSC CNRB0001136) നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles