പെരുവകയില്‍ സ്വകാര്യ തോട്ടങ്ങളില്‍ തീപ്പിടിത്തം

മാനന്തവാടി: പെരുവകയില്‍ സ്വകാര്യ തോട്ടങ്ങളില്‍ തീപ്പിടിത്തം. മാനന്തവാടി രൂപതയുടെ ഉടമസ്ഥതയിലും സമീപം സ്വകാര്യ കൈവശത്തിലും ഉള്ള തോട്ടങ്ങളിലാണ് ഇന്നു ഉച്ചയ്ക്കു 12.30 ഓടെ തീ വീണത്. ആളിപ്പടര്‍ന്ന തീയില്‍ ഏക്കര്‍ കണക്കിന് തോട്ടം നശിച്ചു. അഗ്നി-രക്ഷാസേനയുടെ നേതൃത്വത്തില്‍ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് തീയണച്ചത്. ഉച്ചസമയം കുന്നിന്‍പ്രദേശത്ത് പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നി-രക്ഷാസേന പാടുപെട്ടു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനിലെ പി.സി. ജയിംസ്, പി.കെ. അനീഷ്, പി. സന്ദീപ്, സി.എ. ജയന്‍, വി.എഫ്. ഷിബു, ഇ.കെ. വിജയാനന്ദന്‍, ബാബുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles