വയനാട് ജില്ലാതല യുവ ഉത്സവ് നടത്തി

മാനന്തവാടിയില്‍ യുവ ഉത്സവ് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: നെഹ്‌റു യുവകേന്ദ്ര ഗവ.കോളജിന്റെ സഹകരണത്തോടെ ജില്ലാതല യുവ ഉത്സവ് സംഘടിപ്പിച്ചു. ഗവ.കോളജില്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കെ. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. പദ്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയായി. സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യപ്രഭാഷണവും ‘ക്യാച്ച് ദി റെയ്ന്‍’ കാമ്പയിന്‍ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍, ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര അക്കൗണ്ടന്റ് പി. അസ്മാബി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി പ്രസംഗം, കവിതാരചന, മൊബൈല്‍ ഫോട്ടോഗ്രാഫി, ജലച്ചായം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles