സുരക്ഷ- 2023; തെരുവ്‌ നാടകം നടത്തി

സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രചാരണാര്‍ത്ഥം കളക്ടറേറ്റ് പരിസരത്ത് നടത്തിയ തെരുവുനാടകം.

കൽപറ്റ: ലീഡ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ ‘സുരക്ഷ- 2023’ ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രചാരണാര്‍ത്ഥം കളക്ടറേറ്റ് പരിസരത്ത് തെരുവുനാടകം നടത്തി. ‘പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന’, ‘പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന’, ‘അടല്‍ പെന്‍ഷന്‍ യോജന’ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രചരണാര്‍ത്ഥമാണ് തെരുവ്‌നാടകം സംഘടിപ്പിച്ചത്. ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ തീമിന് കീഴില്‍വരുന്ന ഈ സുരക്ഷാ പദ്ധതികളില്‍ കൂടുതല്‍ ആളുകളെ എന്റോള്‍ ചെയ്യിക്കുന്നത് ജില്ലയുടെ ഡെല്‍റ്റ റാംഗിനും സഹായകരമാകുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ലീഡ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ തെരുവുനാടകത്തിലൂടെ ബോധവത്ക്കരണം നടത്തിയത്.റോബിന്‍ വര്‍ഗീസ് സംവിധാനം നിര്‍വ്വഹിച്ച തെരുവ്‌നാടകത്തില്‍ അഷ്റഫ് പഞ്ചാര, നവീന്‍രാജ്, സുനില്‍ മെച്ചന, ജോഷി മെച്ചന തുടങ്ങിയവര്‍ അഭിനേതാക്കളായി. കേരള ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാരായ അനില്‍ കുമാര്‍, രേഷ്മ എന്നിവര്‍ ചേര്‍ന്ന് നാടകത്തിന് സംഗീതമൊരുക്കി. സുനില്‍ മെച്ചനയാണ് ആര്‍ട്ട് വര്‍ക്ക് ഒരുക്കിയത്. കളക്ട്രേറ്റില്‍ നടന്ന ക്യാമ്പയിനില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles