സിസ്റ്റർ ലെയോണി അന്തരിച്ചു

മാനന്തവാടി: മാനന്തവാടി എഫ്‌.സി.സി സെന്റ്‌ മേരീസ്‌ പ്രൊവിന്‍സിലെ, കല്‍പ്പറ്റ ഓള്‍ഡ്‌ എയ്ജ്‌ ഹോം ഭവനാംഗമായ സിസ്റ്റർ ലെയോണി (ഏലീശ്വ 91) അന്തരിച്ചു. പേരാവൂരിനടുത്ത്‌ പോത്തുകുഴി ഇടവകയിലെ, ചമ്പന്നിയില്‍ പരേതരായ മാത്യു, ഏലിയാമ്മ ദമ്പതികളുടെ മകളാണ്‌. ചെമ്പേരി, കോടഞ്ചേരി, ഈരുൂട്‌, നല്ലതണ്ണി, കാരയ്ക്കാമല, സീതാമാണ്ട്‌, ബത്തേരി, പാലേമാട്‌, തൃശ്ശിലേരി, ഏച്ചോം, കൊമ്മയാട്‌, സാഗര്‍, പറളിക്കുന്ന്‌, പാല്‍ച്ചുരം, പുതുശ്ശേരി, കരിമ്പില്‍, കല്ലോടി, വടപുറം, കല്‍പറ്റ എന്നീ ഭവനങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. തൃശ്ശിലേരി ഭവനത്തില്‍ സുപ്പീരിയറായും, ചെമ്പേരി, കോടഞ്ചേരി, കല്‍പറ്റ എന്നിവിടങ്ങളില്‍ നഴ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. സഹോദരങ്ങള്‍: ജോസഫ്‌, പരേതരായ കുര്യാക്കോസ്‌, അന്നമ്മ, തോമാച്ചന്‍, മറിയാമ്മ, ചാക്കോ, ഫിലിപ്പ്‌, മേരി.

0Shares

Leave a Reply

Your email address will not be published.

Social profiles