ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

വൈത്തിരി :താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തില്‍ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും വാഹനങ്ങളുടെ,നീണ്ട നിരയായിരുന്നു ഇന്ന് രാവിലെ മുതൽ കാണപ്പെട്ടത്.
ചുരത്തിലെ ഏഴാം വളവിന് സമീപം ലോറി കേടായതിനെ തുടർന്ന് രാവിലെ ഏഴ് മണി മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.രണ്ടാം വളവ് മുതൽ ഏഴാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.വൺവെ ആയിട്ടായിരുന്നു പിന്നീട് വാഹനങ്ങൾ കടത്തിവിട്ടത്.മണിക്കൂറുകളെടുത്താണ് കേടായ ലോറി നന്നാക്കാനായത്.
അവധി ദിവസമായതിനാൽ ജില്ലയിലേക്ക് വരുന്ന വാഹനങ്ങളുടെ ബാഹുല്ല്യമാണ് തിരക്കിന് കാരണം.
ചുരത്തില്‍ പോലീസിന്റെയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടേയും സാനിധ്യമുണ്ടെങ്കിലും വാഹന ബാഹുല്ല്യം ഗതാഗത നിയന്ത്രണത്തിന് തടസ്സമാവുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles