വൈദികരും സന്യസ്തരും വിശ്വാസത്തിന്റെ തിരി കത്തിജ്വലിപ്പിക്കുന്നവര്‍; ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍

ദ്വാരക: വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തിരി കത്തി ജ്വലിപ്പിക്കുന്നവരാണ് വൈദികരും സന്യസ്തരുമെന്ന് കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. മാനന്തവാടി രൂപതയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ വൈദിക സന്യസ്ത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന സംഗമം മെല്‍ബണ്‍ രൂപതാ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം, രൂപതാ വികാരിജനറാള്‍മാരായ ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. തോമസ് മണക്കുന്നേല്‍, വൈദിക-സന്യസ്ത പ്രതിനിധികളായ ഫാ. വിന്‍സെന്റ് കളപ്പുര, ബ്രദര്‍ ഫ്രാങ്കോ എം.എം.ബി, സി. സ്റ്റെഫീന എഫ്.സി.സി, , സി .ജാസ്മിന്‍ സി.എം.സി തുടങ്ങിയവര്‍ സംസാരിച്ചു. രൂപതയില്‍ സേവനം ചെയ്യുന്ന എണ്ണൂറോളം വൈദികരും സന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു. കോഴിക്കോട് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കൗണ്‍സിലിംഗ് ആന്റ് സൈക്കോ തെറാപ്പിയുടെ ഡയറക്ടറും, താമരശ്ശേരി രൂപതാംഗവുമായ ഫാ. കുര്യന്‍ പുരമഠം ഇന്ററാക്റ്റീവ് സെഷന്‍ നടത്തി. സുവര്‍ണജൂബിലി കണ്‍വീനര്‍ ഫാ. ബിജു മാവറ, രൂപതാ ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles