കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി എട്ട് യുവതികളുടെ വിവാഹം നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍ധന കുടുംബങ്ങളായ എട്ട് യുവതികളുടെ വിവാഹം നടത്തി. വീടുകളിലും ആരാധനാലയങ്ങളിലുമായിരുന്നു വിവാഹം. ഓരോ വധുവിനും അഞ്ചു പവന്റെ ആഭരണം സൊസൈറ്റി വിവാഹസമ്മാനമായി നല്‍കി. വധൂവരന്‍മാര്‍ക്ക് വിവാഹവസ്ത്രം സമ്മാനിച്ചു. ഓരോ വിവാഹവീട്ടിലും 350 പേര്‍ക്കുള്ള ഭക്ഷണം ലഭ്യമാക്കി. സൊസൈറ്റി പ്രസിഡന്റ് യു.കെ. ഹാഷിം, സി.കെ. ഉസ്മാന്‍ ഹാജി, കെ.പി. മുഹമ്മദ്, ഇബ്രാഹിം തന്നാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles