ജീവനക്കാരിയെ മർദ്ദിച്ച മാനേജർ അറസ്റ്റിൽ

പ്രതിയുടെ ഭാര്യക്കെതിരെയും കേസ്

കൽപറ്റ: സ്വകാര്യ ഏജൻസിയിലെ ജീവനക്കാരിയെ മർദിച്ച ബ്രാഞ്ച് മാനേജരെ അറസ്റ്റുചെയ്തു. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന മുളയ്ക്കൽ ഏജൻസീസിന്റെ ബ്രാഞ്ച് മാനേജർ പനമരം പച്ചിലക്കാട് കുന്നക്കാട്ടുപറമ്പിൽ ഹൗസിൽ അരുൺദാസ് ആണ് അറസ്റ്റിലായത്. മുളയ്ക്കൽ ഏജൻസീസിലെ ഫീൽഡ്സ്റ്റാഫായ പേരിയ മാമ്പട്ടി ഇടമന ആലകണ്ടിവിട്ടിൽ നന്ദന ക്കാണ് മർദ്ദനമേറ്റത്.  ശമ്പളവും അവധിയും നൽകാതെ ജോലിയെടുപ്പി ക്കുകയും, വീട്ടിൽപോകാൻ അനുവദിക്കാതെയിരിക്കുകയും ചെയ്തത് ചോദ്യംചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് യുവതിയുടെ പരാതി. യുവതിയെ അസഭ്യം പറഞ്ഞതിനു പ്രതിയുടെ ഭാര്യ പ്രിൻസിയുടെ പേരിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles