പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍

മാനന്തവാടി: മെയിലെ കനത്ത ചൂടിനിടയിലും ലഭിക്കുന്ന മഴയില്‍ പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍. വേനല്‍ മഴയും കാറ്റും വലിയ തോതില്‍ കൃഷിനാശത്തിനു കാരണമാകുന്നുണ്ടെങ്കിലും കാട്ടില്‍ നല്ലകാലമാണ്. വരണ്ടുണങ്ങിയ കാട്ടരുവികളും ചെറിയ കുളങ്ങളും ജലസമൃദ്ധമായി. പച്ചപ്പുല്ലിന്റെ ലഭ്യത ഭക്ഷ്യക്ഷാമത്തിനു അറുതിവരുത്തി. പച്ചണിഞ്ഞ വയനാടന്‍ കാടുകളുടെ ദൃശ്യഭംഗി പകര്‍ത്താന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. സ്‌കൂള്‍ അവധിക്കാലം കൂടിയായതോടെ ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ട നിരയാണ് വയനാടന്‍ നിരത്തുകളില്‍ കാണാനാകുന്നത്. വിവിധയിനം വന്യജീവികളുടെ സാന്നിധ്യം കാടുകളുടെ മനോഹാരിത വര്‍ധിപ്പിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles