കേശദാന പദ്ധതിക്ക് തുടക്കമായി

പുൽപ്പള്ളി: അൻപുള്ള നോവ് – നോമ്പ് എന്ന പേരിൽ യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം 50 നോമ്പിൻ്റെ 50 ദിനങ്ങളിൽ നടത്തുന്ന 50 പുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേശദാനം നടത്തി. പുൽപ്പള്ളി ചെറ്റപ്പാലം സെൻ്റ് മേരീസ് സിംഹാസന പളളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസനതല ഉദ്ഘാടനം ആർട്ടിസ്റ്റ് ജിൻസ് ഫാൻ്റസി നിർവഹിച്ചു. വികാരി ഫാ. എൽദോ അമ്പഴത്തിനാംകുടി അധ്യക്ഷത വഹിച്ചു. മാനന്തവാടി കമിലസ് സെമിനാരിയിലെ ഫാ. ദീപു വല്ലൂരാൻ ക്ലാസെടുത്തു. ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി ജോയി കുഴിവാലക്കാലായിൽ, സെക്രട്ടറി അരുൺ ബേബി തുടങ്ങിയവർ സംസാരിച്ചു. 20 പേർ കേശദാനം നടത്തി. ഈ മുടി കൊണ്ട് കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ച് നൽകും. കമിലസ് സന്യാസ സമൂഹത്തിൻ്റെ നന്മ എന്ന സന്നദ്ധ സംഘടന തൃശ്ശൂർ അമല ഹോസ്പിറ്റൽ വഴിയാണ് വിഗ് വിതരണം ചെയ്യുക. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന അൻപുള്ള നോവ് – നോമ്പ് പരിപാടിയുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles