ചോള കൃഷി പദ്ധതിക്ക് തുടക്കമായി

ചോള കൃഷി സംഘം പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി വെള്ളിലാംതടത്തിൽ മത്തായിയുടെ കൃഷിയിടത്തിൽ വിത്ത് നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.

പുൽപ്പള്ളി: കാലിതീറ്റ വില വർദ്ധനവ് പിടിച്ചു നിർത്താൻ പുൽപ്പള്ളി ക്ഷീര സംഘത്തിന്റെ പുതുമയുള്ള പദ്ധതിയായ ചോള കൃഷി ആരംഭിച്ചു. സംഘം പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി വെള്ളിലാംതടത്തിൽ മത്തായിയുടെ കൃഷിയിടത്തിൽ വിത്ത് നട്ട് ഉദ്‌ഘാടനം ചെയ്തു. ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന ക്ഷീര കർഷകർ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി അഞ്ചു ഏക്കറിലാണ് ആദ്യ ഘട്ടത്തിൽ കൃഷി ചെയ്യുന്നത്. കാലി തീറ്റ വില അനിയന്ത്രിതമായി കുതിച്ചുയർന്നപ്പോൾ ആണ് ഇത്തരത്തിൽ ഒരു ആശയത്തിന് പുല്പള്ളി ക്ഷീര സംഘവും കേരളത്തിലെ തന്നെ പ്രധാന പൊതു മേഖല സ്ഥാപനമായ കേരളാ ഫീഡ്സും മുൻകൈ എടുത്തത്. കാലി തീറ്റയിൽ ചേർക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ ചോളത്തിന് സാധാരണ കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇപ്പോളാവട്ടെ ചോളത്തിന് അവിടെ തീ വിലയും. വിപണി വില പിടിച്ചു നിർത്താൻ തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്ന ദൃഡ നിശ്ചയമാണ് ഇത്തരത്തിൽ പുതിയ കാൽ വെപ്പിന് പ്രേരിപ്പിച്ചതിന് സംഘം സെക്രട്ടറി എം ആർ ലതിക പറഞ്ഞു. നിലവിൽ ജില്ലയിലെ ഏക കിടാരി പാർക്ക് വഴി ഇതുവരെ ഇരുന്നൂറ്റൻപതോളം പശുക്കളെ വില്പന നടത്താനും സംഘത്തിന് സാധിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles