ശിഹാബ് തങ്ങൾ മാനവികത ഉയർത്തിപ്പിടിച്ച നേതാവ്; സയ്യിദ് മാനു തങ്ങൾ

വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ ഉറൂസ് സയ്യിദ് മാനു തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

വാകേരി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മാനവികത ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്നും ജാതി മത ഭേദമന്യേ മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ച ഈ നൂറ്റാണ്ടിലെ പരിഷ്കർത്താവായിരുന്നുവെന്നും സയ്യിദ് മാനു തങ്ങൾ വെള്ളൂർ പറഞ്ഞു.വൈജ്ഞാനിക രംഗത്ത് വലിയ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങളുടെ സ്മരണകൾ നിലനിർത്താൻ വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയെ വളർത്തുന്നതിൽ പങ്കാളികളാവണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ ഉറൂസ് മുബാറക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ വി.കെ അബ്ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു.അബ്ദുറഹ്‌മാൻ ദാരിമി മൂത്തേടം അനുസ്മരണ പ്രഭാഷണം നടത്തി. ജാഫർ ഹൈതമി, അഷ്ഫ് ദാരിമി, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, കെ.കെ സൈദലവി ഹാജി, അബു മണിച്ചിറ, ശമീർ നാലാം മൈൽ, റിയാസ് ഹുദവി, മജീദ് മൗലവി, ജാഫർ ദാരിമി, മുർഷിദ് വാഫി സംബന്ധിച്ചു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും നൗശാദ് മൗലവി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles