എം.എം.പൈലിക്കു സ്‌നേഹാദരം

കല്‍പറ്റ: പദ്മപ്രഭ പൊതുഗ്രന്ഥാലയം 2007ല്‍ തുടങ്ങിയതുമുതല്‍ സെക്രട്ടറിയായിരുന്ന എം.എം.പൈലി സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിനു ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ സ്‌നേഹാദരം അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാലവേദി പ്രസിഡന്റ് സംപൂജ്യ ദിനേശന്‍ പൊന്നാട അണിയിച്ചുപി.ചാത്തുക്കുട്ടി, കെ.കെ.ഹംസ, പി.എം.പദ്മിനി, പി.സുരേഷ്, എ.പി.വാസുദേവന്‍, ഷെര്‍ളി അബു, ലൂക്ക ഫ്രാന്‍സീസ്, അബു ഗൂഡലായി, പി.എം.കൃഷണന്‍, കെ.പ്രകാശന്‍, കെ.സോമശേഖരപിള്ള എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles