വനിതാദിനം: സൈക്കിള്‍ റാലിയും സെമിനാറും നടത്തി

വനിതാദിനഘോഷത്തിന്റെ ഭാഗമായി മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നടത്തിയ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവര്‍.

മാനന്തവാടി-വനിതാദിനഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചാരക്കൊല്ലിയില്‍ സൈക്കിള്‍ റാലിയും സെമിനാറും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 താരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. ‘സൈക്ലിംഗ് മേഖലയില്‍ സ്ത്രീകളുടെ പ്രാധാന്യം’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്
എന്‍.സി.സാജിദ് അധ്യക്ഷത വഹിച്ചു. സി.പി.സുധീഷ്, അര്‍ജുന്‍ തോമസ്, നാജിഹ്, ജുനൈസ്, അയ്ഫ മെഹറിന്‍ എന്നിവര്‍ പ്രസംഗിച്ചു. സൈക്ലിംഗ് ദേശീയ താരം ഫിറോസ് അഹമ്മദ് സെമിനാറിനു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles