ഫുട്‌ബോള്‍ പ്രതിഭകള്‍ക്കു കല്‍പറ്റയില്‍ ഉജ്വല സ്വീകരണമൊരുക്കി പൗരാവലി

സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് റാഷിദ്, കോച്ച് ബിനോ ജോര്‍ജ് എന്നിവര്‍ക്കു കല്‍പറ്റയില്‍ പൗരാവലി നല്‍കിയ സ്വീകരണം.

കല്‍പറ്റ: മിന്നുന്ന പ്രകടനത്തിലൂടെ സന്തോഷ് ട്രോഫി കീരിടം കേരളത്തിനു സമ്മാനിച്ച ടീമിലെ അംഗങ്ങളായ വയനാട് മേപ്പാടി മാന്‍കുന്ന് സ്വദേശി മുഹമ്മദ് സഫ്‌നാദിനും കല്‍പറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് റാഷിദിനും കോച്ച് ബിനോ ജോര്‍ജിനും ഉജ്വല സ്വീകരണമൊരുക്കി കല്‍പറ്റയിലെ പൗരാവലി. നഗരസഭയുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച വൈകുന്നേരം താരങ്ങള്‍ക്കും പരിശീലകനും സ്വീകരണം. ഫുട്‌ബോള്‍ പ്രേമികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബിന്റെ നേതൃത്വത്തില്‍ മൂവരെയും എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്തുനിന്നു തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി പുതിയ ബസ് സ്റ്റാന്‍ഡിലെ സ്വീകരണവേദിയിലേക്കു ആനയിച്ചു. സ്വീകരണ സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. കോച്ച്് ബിനോ ജോര്‍ജ് മുഖ്യാതിഥിയായി.സഫ്‌നാദിന്റെ പിതാവ് എം.നജ്മുദ്ദീന്‍, മാതാവ് കദീജ, റാഷിദിന്റെ മാതാവ് ഫാത്തിമ, വല്യൂമ്മ കുഞ്ഞിപ്പാത്തു എന്നിവരെ ആദരിച്ചു. ഇവരെ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത ഷാള്‍ അണിയിച്ചു. രണ്ടു താരങ്ങള്‍ക്കും കാല്‍ ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles