പുളിയാര്‍മല ഐ.ടി.ഐയില്‍ സംഘര്‍ഷം; രണ്ട് എം.എസ്.എഫുകാര്‍ക്ക് പരിക്ക്

സംഘര്‍ഷത്തില്‍ പരിക്കേറ്റ അജ്മല്‍, അംജദ് ബിന്‍ അലി എന്നിവര്‍ കൈനാട്ടി താലൂക്ക് ആസ്പത്രിയില്‍ ചികിത്സയില്‍

കല്‍പറ്റ: കാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പറ്റ പുളിയര്‍മല ഐ.ടി.ഐയില്‍ എസ്.എഫ്.ഐ- എം.എസ്.എഫ് സംഘര്‍ഷം. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയടക്കം രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അജ്മല്‍, കല്‍പറ്റ മുനിസിപ്പല്‍ എം.എസ്.എഫ് പ്രസിഡന്റ് അംജദ് ബിന്‍ അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കൈനാട്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇരുവരുടെയും തലക്കും ചുമലിനുമാണ് കാര്യമായ പരിക്കേറ്റതെന്നും എം.എസ്.എഫ് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫ്‌വാന്‍ വെള്ളമുണ്ട, സംസ്ഥാന ടെക്‌ഫെഡ് ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ എന്നിവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഉച്ചക്ക് ശേഷം നടന്ന കൊട്ടിക്കലാശത്തിനിടെയാണ് സംഘര്‍ഷം. പരാജയഭീതിയാണ് ഫാസിസ്റ്റ് രീതികളെ ആശ്രയിക്കാന്‍ എസ്.എഫ്.ഐയെ പ്രേരിപ്പിക്കുന്നതെന്ന് എം.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles