മേപ്പാടി പോളിയില്‍ ഐ.ടി തൊഴില്‍ പരിശീലനം തുടങ്ങി

കല്‍പറ്റ: മേപ്പാടി ഗവ.പോളി ടെക്നിക് കോളേജില്‍ തൊഴിലിധിഷ്ഠിത ഐ.ടി പരിശീലനം തുടങ്ങി. ഐടി സ്‌കില്‍ ഡെവലപ്മെന്റ്, റിക്രൂട്ട്മെന്റ് രംഗത്തെ പ്രമുഖരായ ബാബ്ട്രയുമായി ചേര്‍ന്നാണ് പോളിയിലെ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിഭാഗം ഫ്രണ്ട് എന്‍ഡ് ഡെവലപ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളെ മികച്ച ഐ.ടി പ്രൊഫഷണലുകളായി വാര്‍ത്തെടുക്കുന്നതിന് പിന്തുണ നല്‍കുന്നതാണ് രണ്ടാഴ്ചത്തെ പരിശീലനം. ബാബ്ട്രയുമായുള്ള സഹകരണം മേപ്പാടി പോളി വിദ്യാര്‍ഥികളുടെ ഐ.ടി കരിയറിനും പ്ലേസ്മെന്റിനും സഹായകമാണെന്ന അഭിപ്രായത്തിലാണ് കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിഭാഗം.

0Shares

Leave a Reply

Your email address will not be published.

Social profiles