ബി.ജെ.പി വംശഹത്യ രാഷ്ട്രീയം: എസ്.ഡി.പി.ഐ കാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം 16നു മാനന്തവാടിയില്‍

എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ:’ ബി.ജെ.പി വംശഹത്യ രാഷ്ട്രീയത്തിനതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല’ എന്ന സന്ദേശവുമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന കാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം 16നു വൈകുന്നേരം നാലിനു മാനന്തവാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഉസ്മാന്‍ നിര്‍വഹിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എ.അയൂബ്, ജനറല്‍ സെക്രട്ടറി ടി.നാസര്‍, ട്രഷറര്‍ പി.മെഹ്‌റൂഫ്, ജില്ലാ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി.റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. സംസ്ഥാന വ്യാപകമായി മെയ് 31 വരെയാണ് കാമ്പയിന്‍. ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ കാമ്പയിന്‍ ഉണ്ടാകും. ഇരകളെയും വേട്ടക്കാരെയും ഒന്നായി ചിത്രീകരിക്കുന്നതിലെ ഗൂഢതാല്‍പര്യം ജനമധ്യത്തില്‍ തുറന്നുകാട്ടുകയാണ് കാമ്പയിന്‍ ലക്ഷ്യം. കേന്ദ്രഭരണം ലഭിച്ചതുമുതല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമം. വിമര്‍ശിക്കുന്നവരെ തോക്കുചൂണ്ടിയും തടവറയിലടച്ചും നിശ്ബദമാക്കുകയാണ്. ദുര്‍ബല ജനവിഭാഗങ്ങളില്‍ ഹിംസാത്മക ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണ്. ആഘോഷങ്ങള്‍ പോലും അക്രമത്തിനും വംശഹത്യക്കുമുള്ള അവസരമാക്കുന്നു. അക്രമികളെയും ഇരകളെയും സമീകരിക്കാനുള്ള ശ്രമം അപകടകരമായ വിധം വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കാമ്പയിന്‍ സംഘാടനം. പൊതുസമ്മേളനങ്ങള്‍, ലഘുലേഖ വിതരണം, ഹൗസ് കാമ്പയിന്‍, പോസ്റ്റര്‍ പ്രചാരണം എന്നിവ കാമ്പയിന്റെ ഭാഗമാണെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles