സൈബര്‍ സുരക്ഷ: അമ്മമാര്‍ക്കായി ക്ലാസ് നടത്തി

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ അമ്മമാര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബിന്റെ നേതൃത്വത്തില്‍ സൈബര്‍ സുരക്ഷയില്‍ അമ്മമാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ സിന്ധു ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, എസ്.എം.സി ചെയര്‍മാന്‍ ടി ഹൈറുദ്ദീന്‍, പ്രധാനാധ്യാപിക പി.ഒ.സുമിത, കെ.അനില്‍കുമാര്‍, സി.മനോജ്, പി.ബി.സബിത എന്നിവര്‍ പ്രസംഗിച്ചു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ ഫിദല്‍ ഖമര്‍, ജ്യോത്സന, ശ്രേയ കല്യാണി, നേഹ ഫാത്തിമ, അമൃത, അസ്ന, അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles