ഷൈബിന്‍ അഷ്റഫിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നാട്ടുകാര്‍ക്കു വിസ്മയം

ബത്തേരി പുത്തന്‍കുന്നില്‍ ഷൈബിന്‍ നിര്‍മിക്കുന്ന മാളിക.

ബത്തേരി: നിലമ്പൂര്‍ വൈദ്യന്‍ വധക്കേസിലെ മുഖ്യപ്രതി ബത്തേരി പുത്തന്‍കുന്ന് ഷൈബിന്‍ അഷ്റഫിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നാട്ടുകാര്‍ക്കു വിസ്മയം. ബത്തേരിയില്‍ ഓട്ടോയോടിച്ച് നടന്ന ഷൈബിന്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ‘മുതലാളി’ ആയതെന്നു പ്രദേശവാസികള്‍ പറയുന്നു. കോടിക്കണക്കിനു രൂപയുടെ ആസ്തിയാണ് ഷൈബിനു കണക്കാക്കുന്നത്. പുത്തന്‍കുന്നില്‍ ഒരേക്കര്‍ വളപ്പില്‍ ഷൈബിന്‍ പണിയുന്നതു ഭവന സമുച്ചയമാണ്. അതിഥി മന്ദിരങ്ങള്‍, വാച്ച് ടവര്‍, താമരക്കുളം എന്നിവ ഉള്‍പ്പെടുന്നതാണ് സമുച്ചയം. ഏകദേശം പത്തടി ഉയരത്തിലാണ് ചുറ്റുമതില്‍.
ഷൈബിന്റെ പെട്ടെന്നുള്ള സാമ്പത്തികവളര്‍ച്ച അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. 10 വര്‍ഷം മുമ്പ് വരെ ഓട്ടോ ഓടിച്ചും ലോറിയില്‍ സഹായിയായും ഉപജീവനം നടത്തിയിരുന്ന ഷിബിന്‍ അടുത്തകാലത്താണ് പ്രവാസി വ്യവസായിയായി നാട്ടില്‍ അറിയപ്പെട്ടത്. 2014 മുതല്‍ ബത്തേരി, പുത്തന്‍കുന്ന്, കൈപ്പഞ്ചേരി, റഹ്‌മത്ത് നഗര്‍ എന്നിവിടങ്ങളിലെ നിരവധി ചെറുപ്പക്കാരെ ഷൈബിന്‍ വിദേശത്തു കൊണ്ടുപോയിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ നാട്ടിലുണ്ട്. ഷൈബിന്‍ നാട്ടിലെത്തുമ്പോഴെല്ലാം ആഡംബര വാഹനത്തിന് മുമ്പിലും പിന്നിലുമായി ഈ ചെറുപ്പക്കാരില്‍ പലരും അകമ്പടി പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിര്‍മാണത്തിലുള്ള കെട്ടിട സമുച്ചയത്തില്‍ ആഡംബര വാഹനങ്ങളുമുണ്ട്. പ്രവാസിയായതിനുശേഷം തങ്ങളുമായി ഷൈബിന്‍ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നു പുത്തന്‍കുന്ന് സ്വദേശികള്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles