കെ.പി.എ വയനാട് ജില്ലാ സമ്മേളനം:
കുടുംബ സംഗമം ഇന്നു വൈകുന്നേരം നാലിന്

കല്‍പറ്റ: കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ പനമരം സെന്റ് ജൂഡ്‌സ് ഓഡിറ്റോറിയത്തില്‍(കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗര്‍) ചേരും. സമ്മേളനവും പോലീസ് കുടുംബസംഗമവും ഇന്നു വൈകുന്നേരം നാലിനു കായിക മന്ത്രി വി.അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സേനാംഗങ്ങള്‍, പോലീസുകാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം കുടംബസംഗമത്തില്‍ നടത്തും. ഞായറാഴ്ച രാവിലെ 10നു പ്രതിനിധി സമ്മേളനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles