സന്തോഷ് ട്രോഫി താരങ്ങളെ മരം വ്യാപാരികള്‍ ആദരിച്ചു

സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് റാഷിദും മുഹമ്മദ് സഫ്‌നാദും മരം വ്യാപാരികള്‍ക്കൊപ്പം.

കല്‍പറ്റ: സന്തോഷ് ട്രോഫിയില്‍ കേരളത്തിനു വിജയം സമ്മാനിച്ച ടീമിലെ അംഗങ്ങളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് സഫ്‌നാദ് എന്നിവരെ കേരള സ്റ്റേറ്റ് ടിംബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. താരങ്ങള്‍ക്കു ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് സെക്രട്ടറി കെ.സി.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.ബെന്നി അധ്യക്ഷത വഹിച്ചു.വി.ജെ.ജോസ് മാനന്തവാടി, പി.ടി.ഏലിയാസ് അമ്പലവയല്‍, ആര്‍.വിഷ്ണു കല്‍പറ്റ, സി.കെ.ഷിബു പുല്‍പള്ളി, എന്‍.കെ.സോമസുന്ദരന്‍ ബത്തേരി, വി.പി.അസു ഹാജി കണിയാമ്പറ്റ, എം.ജെ.ഫൈസല്‍ വൈത്തിരി, പി.എസ്. ജോസ് മീനങ്ങാടി, എം.കെ.വിജയന്‍ മേപ്പാടി, പി.സൈഫുദ്ദീന്‍ ഹാജി, ഇ.പി.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ജാബിര്‍ കരണി സ്വാഗതവും, പി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles