പേര്യ ചന്ദനത്തോടില്‍ വാഹനാപകടം; യാത്രികര്‍ക്ക് പരിക്ക്

പേര്യ ചന്ദനത്തോടില്‍ അപകടത്തില്‍ പെട്ട ട്രാവലര്‍

പേര്യ: പേര്യ ചന്ദനത്തോടില്‍ വാഹനാപകടം. യാത്രക്കാര്‍ക്ക് പരിക്കേറ്റു. ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പേര്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. റോഡരികിലെ കലുങ്കിന്റെ ഭിത്തിയില്‍ തട്ടി മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം.

0Shares

Leave a Reply

Your email address will not be published.

Social profiles