പോസ്റ്റല്‍ ജീവനക്കാര്‍ക്ക് പഠനക്യാമ്പ്

കല്‍പറ്റ: കാലിക്കറ്റ് ഡിവിഷനിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് അംഗങ്ങള്‍ക്കായുള്ള ഡിവിഷന്‍തല പഠന ക്യാമ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് പതാക ഉയര്‍ത്തും. സി.ഐ.ടി.യു ജില്ലാ ട്രഷററും കേരള ബേങ്ക് ഡയറക്ടറുമായ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. 10.30ന് തപാല്‍ മേഖല: സംഘടന, പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എന്‍.എഫ്.പി.ഇ അഖിലേന്ത്യ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.കെ മുരളീധരന്‍ ക്ലാസ് നയിക്കും. വൈകുന്നേരം 4.30ന് ട്രേഡ് യൂനിയനും യുവാക്കളും എന്ന വിഷയത്തില്‍ ടി.എസ് പഠനകേന്ദ്രം കണ്‍വീനര്‍ ശ്രീജിത്ത് ശിവരാമന്‍ ക്ലാസ് അവതരിപ്പിക്കും. നാളെ രാവിലെ 7.30ന് കുറുവദ്വീപിലേക്ക് വനയാത്രയും സംഘടിപ്പിക്കും. സ്വാഗതസംഘം കണ്‍വീനര്‍ പി.പി ബാബു, പി4 ഡിവിഷനല്‍ പ്രസിഡന്റ് ഒ.കെ മനോഹരന്‍, ജി.ഡി.എസ് യൂനിയന്‍ ഡിവിഷനല്‍ സെക്രട്ടറി കെ.കെ ശരത്കൃഷ്ണ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles