സി.ഡബ്ല്യു.എസ്.എ സംസ്ഥാന സമ്മേളനം കല്‍പറ്റയില്‍

കല്‍പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ (സി.ഡബ്ല്യു.എസ്.എ) സംസ്ഥാന സമ്മേളനം മെയ് 17, 18 തീയതികളില്‍ കല്‍പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം നടക്കുന്ന ലളിത് മഹല്‍ ഓഡിറ്റോറിയം പരിസരത്ത് സംസ്ഥാന പ്രസിഡന്റ് ഭാസ്‌ക്കരന്‍ വടക്കൂട്ട് പതാക ഉയര്‍ത്തും. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പങ്കെടുക്കും. വൈകുന്നേരം നിര്‍മാണ മേഖലയിലെ വ്യതിയാനങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സാംസാകാരിക സമ്മേളനം നടന്‍ അബുസലീം ഉദ്ഘാടനം ചെയ്യും. 18ന് വൈകുന്നേരം മൂന്നരക്ക് പ്രകടനവും അഞ്ച് മണിക്ക് പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഭാസ്‌ക്കരന്‍ വടക്കൂട്ട്, സെക്രട്ടറി സി.വിനോദ്, സ്വാഗതസംഘം ചെയര്‍മാന്‍ പി ലക്ഷ്മണന്‍, വൈസ് ചെയര്‍മാന്‍ പി.വി ശിവദാസന്‍, ജില്ലാ സെക്രട്ടറി ജി.ആര്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles