ഊട്ടിയില്‍ പുഷ്‌പോത്സവം മെയ് 19 മുതല്‍

ഗൂഡല്ലൂര്‍: 125-ാമത് ഊട്ടി പുഷ്‌പോത്സവം മെയ് 19 മുതല്‍ 25 വരെ സസ്യോദ്യാനത്തില്‍ നടക്കും. പച്ചക്കറി മേള മെയ് ആറ്, ഏഴ് തീയതികളില്‍ കോത്തഗിരി നെഹ്‌റു പാര്‍ക്കിലും സുഗന്ധവ്യജ്ഞന പ്രദര്‍ശന മേള 12 മുതല്‍ 14 വരെ ഗൂഡല്ലൂരിലും പനിനീര്‍പ്പൂമേള 13, 14, 15 തീയതികളില്‍ വിജയനഗരം റോസ് ഗാര്‍ഡനിലും സംഘടിപ്പിക്കും. മെയ് 27, 28 തീയതികളില്‍ കുന്നൂര്‍ സിംസ് പാര്‍ക്കിലാണ് പഴവര്‍ഗ മേള.
പുഷ്‌പോത്സവവുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ നടന്ന ജില്ലാതല യോഗത്തില്‍ കളക്ടര്‍ എസ്.പി. അമൃത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സാമൂഹിക ക്ഷേമ ഡയറക്ടര്‍ മോണിക റാണ, കൃഷി ജില്ലാ ഡയറക്ടര്‍ ശിവസുബ്രഹ്മണ്യന്‍, ഡിആര്‍ഒ കീര്‍ത്തി പ്രിയദര്‍ശിനി, എഡിഎസ്പി മോഹന്‍ നിവാസ്, കൃഷി ജില്ലാ ഡെപ്യുട്ടി ഡയറക്ടര്‍ കറുപ്പുസ്വാമി, ടൂറിസം ഓഫീസര്‍ ഉമാശങ്കര്‍, കുന്നൂര്‍ ആര്‍ഡിഒ ഭൂഷണകുമാര്‍, ഗൂഡല്ലൂര്‍ ആര്‍ഡിഒ മുഹമ്മദ് ഖുദ്‌റത്തുള്ള, ഉന്നത ഉദ്യോഗസ്ഥരായ ശിബില മേരി, ഗാന്ധി രാജന്‍, ഫ്രാന്‍സിസ്, ഇബ്രാഹിം ഷാ, ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles