ജനങ്ങളെ പട്ടിണിയിലേക്കു തള്ളുന്ന നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം-സി.എസ്.സ്റ്റാന്‍ലി

സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ജനങ്ങളെ പട്ടിണിയിലേക്കു തള്ളുന്ന നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നു സി.പി.ഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സ്റ്റാന്‍ലി. പാര്‍ട്ടി തവിഞ്ഞാല്‍ ലോക്കല്‍ സമ്മേളനം തലപ്പുഴ ചുങ്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റം ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഈ യാഥാര്‍ഥ്യം കേന്ദ്ര സര്‍ക്കാര്‍ കാണണം. ഇന്ധനവില നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതു അവസാനിപ്പിക്കണം. വായ്പ കുടിശികയാക്കിയവരെ ധനകാര്യ സ്ഥാപനങ്ങള്‍ ആത്മഹത്യയിലേക്കു തള്ളുന്നതു അംഗീകരിക്കാനാകില്ല. സര്‍ഫാസി നിയമം പൊളിച്ചെഴുതണമെന്നും സ്റ്റാന്‍ലി ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ പി.അമൃത്‌രാജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനഭന്‍, വി.വി.ആന്റണി, ലോക്കല്‍ സെക്രട്ടറി ദിനേശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles