സ്നേഹഭവനം കൈമാറി

ചുണ്ടക്കരയില്‍ സ്‌നേഹഭവനം കൈമാറ്റച്ചടങ്ങ് ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് മാനന്തവാടി ലോക്കല്‍ അസോസിയേഷന്‍, ഏച്ചോം സര്‍വോദയ സ്‌കൂള്‍, പള്ളിക്കുന്ന് ആര്‍.സി. യു.പി സ്‌കൂള്‍, ചുണ്ടക്കര പള്ളി എന്നിവ സംയുക്തമായി ചുണ്ടക്കരയില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീട് (സ്‌നേഹഭവനം)കൈമാറി. ഇതിനായി സംഘടിപ്പിച്ച ചടങ്ങ് ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കമല രാമന്‍ അധ്യക്ഷത വഹിച്ചു. ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണര്‍ സലോമി അഗസ്റ്റിന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. ഷീല ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി, ജോസ് പുന്നക്കുഴി, ജെസി, എന്‍.ശ്രീജിത്ത്, ഫാ.ജോയ് പുല്ലങ്കുന്നേല്‍, ഫാ.ബിജു, ഷൈനി മൈക്കിള്‍, വി.എം.ബാലകൃഷ്ണന്‍, വി.ഡി.തോമസ്, സിസ്റ്റര്‍ രോഷ്നി, ഷിജു സെബാസ്റ്റ്യന്‍, മനോജ് നെല്ലിയാനിയില്‍, സിസ്റ്റര്‍ ബീന എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles