ജില്ലയില്‍ 51 പള്ളികളില്‍ ദര്‍സുകള്‍ തുടങ്ങും

കല്‍പറ്റയില്‍ മാതൃകാ ദര്‍സ് ആരംഭിക്കുമെന്ന് എസ്.എം.എഫ്

കല്‍പറ്റ: വളര്‍ന്നു വരുന്ന തലമുറയില്‍ മതബോധം സന്നിവേശിപ്പിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും പ്രദേശത്തെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് മഹല്ല് കമ്മിറ്റികളുടെയും ഖത്തീബുമാരുടേയും നേതൃത്വത്തില്‍ സ്വദേശി ദര്‍സുകള്‍ ആരംഭിക്കാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ മൂന്ന് താലൂക്കുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 51 പള്ളികളില്‍ ജൂണില്‍ ദര്‍സുകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം കെ.ടി ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.ഇബ്‌റാഹിം ദാരിമി അദ്ധ്യക്ഷത വഹിച്ചു. ചക്കര അബ്ദുല്ല ഹാജി ചെയര്‍മാനും ഹാരിസ് ബാഖവി കമ്പളക്കാട് കണ്‍വീനറുമായി 14 അംഗ ദര്‍സ് സബ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. മറ്റു നാടുകളിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് മത- ഭൗതിക-സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചു നല്‍കി കല്‍പറ്റയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ മാതൃകാ ദര്‍സ് തുടങ്ങുവാനും യോഗം തീരുമാനിച്ചു. വി.മൂസക്കോയ മുസ്്‌ലിയാര്‍, എസ്.മുഹമ്മദ് ദാരിമി, കെ.കെ അഹ് മദ് ഹാജി, മുജീബ് തങ്ങള്‍, സി. മൊയ്തീന്‍ കുട്ടി, കണക്കയില്‍ മുഹമ്മദ് ഹാജി, ശരീഫ് ബീനാച്ചി, കാഞ്ഞായി ഉസ്മാന്‍ , മുജീബ് ഫൈസി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, മുഹമ്മദ് ദാരിമി, ഉമര്‍ നിസാമി, കെ.സി കുഞബ്ദുള്ള ഹാജി, പനന്തറ മുഹമ്മദ്, ബ്രാന്‍ അലി, മുഹമ്മദ് ഷാ, പി.പി ഖാസിം, ഖാദര്‍ ഫൈസി, കേളോത്ത് മഹ്‌റൂഫ്, എം. അബ്ദുറഹിമാന്‍ ഹാജി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.സി ഇബ്‌റാഹിം ഹാജി സ്വാഗതവും ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles