മാനന്തവാടിയില്‍ 27 ഹൈമാസ്റ്റ് -ലോമാസ്റ്റ് ലൈറ്റുകള്‍ കൂടെ

മാനന്തവാടി മുനിസിപല്‍ ബസ്റ്റാന്റിലെ നിര്‍മ്മാണം പൂര്‍ത്തിയായ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുനിസിപല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി നിര്‍വ്വഹിക്കുന്നു

മാനന്തവാടി: മാനന്തവാടി മുനിസിപാലിറ്റിയില്‍ 27 ഹൈമാസ്റ്റ്- ലോമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. 39 ലക്ഷം രൂപ ചെലവഴിച്ചാണ് മുനിസിപാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. മാനന്തവാടി മുനിസിപല്‍ ബസ്റ്റാന്റിലെ നിര്‍മ്മാണം പൂര്‍ത്തിയായ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുനിസിപല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ മാര്‍ഗ്ഗരറ്റ് തോമസ്, സിന്ധു സെബാസ്റ്റ്യന്‍, പി.വി ജോര്‍ജ്, കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, അഡ്വ.അബ്ദുല്‍ റഷീദ് പടയന്‍, സ്റ്റെര്‍ വിന്‍സ്റ്റാന്‍ലി, പി.കെ.ഹംസ സംബന്ധിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles