സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് മേപ്പാടിയുടെ അനുമോദനം

സഫ്‌നാദ്, ആസിഫ് സഹീറിനും ടി.സിദ്ദീഖ് എം.എല്‍.എക്കുമൊപ്പം സ്വീകരണത്തിനിടെ

മേപ്പാടി: സന്തോഷ് ട്രോഫി താരങ്ങളായ മുണ്ടേരി സ്വദേശി മുഹമ്മദ് റാഷിദിനും മേപ്പാടി മാന്‍കുന്ന് സ്വദേശി സഫ്‌നാദിനും മേപ്പാടിയുടെ സ്വീകരണം. മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗരാവലിയാണ് സ്വീകരണം നല്‍കിയത്. മേപ്പാടി പഞ്ചമിയില്‍ നിന്നും ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ മുന്‍ ഇന്ത്യന്‍ താരം ആസിഫ് സഹീറിനും കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ ടി.സിദ്ധീഖിനും ഒപ്പം ഹാരമണിഞ്ഞ് താരങ്ങള്‍ അണിനിരന്നു. ടൗണ്‍ ചുറ്റി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന അനുമോദന പരിപാടിയില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി സ്വാഗതം പറഞ്ഞു. മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ താരം ആസിഫ് സഹീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി. ഹംസ, ബി.സുരേഷ് ബാബു, കെ.കെ സഹദ്, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റംല ഹംസ, കെ.വിനോദ്, പി.കെ അഷ്‌റഫ്, ഭരണിക്കല്‍ നാസര്‍, അജ്മല്‍ സാജിദ്, ഒ.ഭാസ്‌കരന്‍, കെ.കോമു, സി.സഹദേവന്‍, ഷാജി മോന്‍, രാധാ രാമസ്വാമി സംസാരിച്ചു. താരങ്ങള്‍ക്ക് ഹൈപവര്‍ നെല്ലിമുണ്ട, ചെമ്പോത്തറ ഗ്രാമോല്‍സവം, സര്‍ഗ്ഗശക്തി പുത്തുമല തുടങ്ങിയ ക്ലബ്ബുകള്‍ മെമന്റോ നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles