ഡി.എം.വിംസില്‍ ലെവല്‍ ത്രീ നവജാതശിശു തീവ്ര പരിചരണ വിഭാഗം തുടങ്ങി

മേപ്പാടി ഡി.എം.വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലെവല്‍ ത്രീ നവജാതശിശു തീവ്ര പരിചരണ വിഭാഗം ഡോ.ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മേപ്പാടി അരപ്പറ്റ ഡോ.മുപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ലെവല്‍ ത്രീ നവജാതശിശു തീവ്ര പരിചരണ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. കോളേജ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. നസീറ ആസാദ്, എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍, ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ,ഡോ.ദാമോദരന്‍ ആലക്കോടന്‍ എന്നിവര്‍ പങ്കെടുത്തു. 27 കിടക്കകളോടെ ആരംഭിച്ച പുതിയ വിഭാഗം ജില്ലയില്‍ ആദ്യമായാണെന്നു കോളേജ് അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles