കോഴിവില: സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരികള്‍

കല്‍പറ്റ: അനുദിനം വര്‍ദ്ധിച്ചു വരുന്ന കോഴിവില നിയന്ത്രിക്കാന്‍ വിപണയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ചിക്കന്‍ വ്യാപാരി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് ജനങ്ങള്‍ അവശ്യ ഭക്ഷ്യ വസ്തുവായി കാണുന്ന കോഴിക്ക് നിയന്ത്രണമില്ലാതെ വില വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും കോഴിക്ക് വില കുറഞ്ഞിട്ടില്ല. ഗാര്‍ഹിക ഉപഭോക്താക്കളേയും റീട്ടെയില്‍ കച്ചവടക്കാരെയും ഹോട്ടല്‍ ഉടമകളും വില വര്‍ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. കാലങ്ങളായി തമിഴ്നാട് ലോബിയാണ് കേരളത്തിലെ കോഴി വിപണിയെ നിയന്ത്രിക്കുന്നത് എന്ന ആരോപണം ശക്തമാണ്. അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധനവ് ഉണ്ടാവുന്നതും, നിലവില്‍ ചെറുകിട ഫാമുകളില്‍ കോഴി ഉത്പാദനം കുറഞ്ഞതും കോഴിതീറ്റയുടെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും വില വര്‍ദ്ധനവ് കോഴി വില വര്‍ധനവിന് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്നില്ല. സര്‍ക്കാര്‍ വിപണിയിലിടപെടണമെന്നും സംസ്ഥാനത്തെ ഫാമുകളില്‍ നിന്ന് വിപണിയില്‍ ചിക്കന്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അറിയിച്ചു. ജില്ലാ പ്രസിഡന്റ് നിജാഷ് ബത്തേരിയുടെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ഷറഫുദ്ദീന്‍.പി, റംഷാദ് കല്‍പ്പറ്റ, ഷഫീര്‍,അഷ്റഫ് പള്ളിക്കുന്ന് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles