കാലം തെറ്റിയ മഴ നെല്‍കൃഷിക്കാര്‍ക്കു പ്രഹരമായി

വയനാട്ടിലെ കല്ലോടി പൂളച്ചാലില്‍ നനഞ്ഞ നെല്ല് കറ്റകളാക്കുന്ന കര്‍ഷകര്‍.

കല്‍പറ്റ: കാലം തെറ്റി പെയ്യുന്ന മഴ വയനാട്ടില്‍ നെല്‍കൃഷിക്കാര്‍ക്കു പ്രഹരമായി. ജില്ലയില്‍ പലേടത്തും പാടത്ത് കൊയ്തിട്ട നെല്ല് നനഞ്ഞും വെള്ളം കെട്ടിനിന്നും നശിക്കുകയാണ്. മഴ ഏതാനും ദിവസം തുടര്‍ന്നാല്‍ നെല്ലും വൈക്കോലും പൂര്‍ണമായും നശിക്കും. കൃഷിക്കാരുടെ മാസങ്ങള്‍ നീണ്ട അധ്വാനം വെറുതെയാകും.
മാനന്തവാടി കല്ലോടി പൂളച്ചാലില്‍ കൊച്ചുമലയില്‍ ജോസിന്റെ ഒരേക്കര്‍ നെല്ല് മഴയില്‍ ഭാഗികമായി നശിച്ചു. കൊയ്തിട്ട നെല്ലില്‍ അധികവും മുളച്ചു. വൈക്കോല്‍ ഉപയോഗശൂന്യമായി. നനഞ്ഞ നെല്ല് മെതിച്ചെടുക്കുക പ്രയാസകരമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോസ് പറഞ്ഞു. ബാങ്കില്‍നിന്നു വായ്പയെടുത്താണ് കൃഷിയിറക്കിയത്. കൊയ്ത നെല്ല് പാടത്തുനിന്നു നീക്കാത്ത മറ്റു കര്‍ഷകരും കനത്ത നഷ്ടമാണ് നേരിടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles