നൂറുദിന പരിപാടി: വയനാട്ടില്‍ ലൈഫ് പദ്ധതിയില്‍ 1,542 വീടുകള്‍ നിര്‍മിച്ചു

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി വയനാട്ടില്‍ ലൈഫ് പദ്ധതില്‍ 1,542 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. വീടുകളുടെ താക്കോല്‍ ദാനം ചൊവ്വാഴ്ച അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം വൈത്തിരിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിര്‍വഹിക്കും. ലൈഫ് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും എസ്.സി- എസ്.ടി അഡീഷണല്‍ ലിസ്റ്റിലുമായി പഞ്ചായത്തുകളില്‍ 5,033 ഉം നഗരസഭകളില്‍ 2,605 ഉം വീടുകളാണ് നിര്‍മിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles