മുട്ടില്‍ മരം കൊള്ള: മുന്‍ വില്ലേജ് ഓഫീസര്‍ കീഴടങ്ങി

അജി

ബത്തേരി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ പ്രത്യേക അന്വേഷണസംഘം മുമ്പാകെ കീഴടങ്ങി. മുട്ടില്‍ സൗത്ത് വില്ലേജ് മുന്‍ ഓഫീസര്‍ കെ.കെ.അജിയാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു കീടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ അജിയെ റിമാന്റ് ചെയ്തു.
കേസില്‍ പ്രതിപ്പട്ടികയിലുള്ളതില്‍ ആദ്യമായി അറസ്റ്റിലാകുന്ന ഉദ്യോഗസ്ഥനാണ് ഇയാള്‍. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കീഴടങ്ങല്‍.
സര്‍ക്കാര്‍ അനുമതിയില്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ സഹായിച്ചതിനാണ് അജിയെ കേസില്‍ പ്രതി ചേര്‍ത്തത്. വില്ലേജ് ഓഫീസറുടെ വഴിവിട്ട ഇടപെടല്‍ മൂലം പൊതുഖജനാവിനു എട്ടു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മുട്ടില്‍ വില്ലേജ് മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഒ.സിന്ധു കേസില്‍ പ്രതിയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles