വീട്ടിയേരി സണ്‍റൈസ് ക്ലബ് ഗ്രാമോത്സവം നടത്തി

കോട്ടത്തറ: വീട്ടിയേരി സണ്‍റൈസ് ക്ലബ് 41-ാമത് വാര്‍ഷികാഘോഷത്തിന്റെ(ഗ്രമോത്സവം)ഭാഗമായി നടത്തിയ സാസ്‌കാരിക സമ്മേളനം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. റിനീഷ് അധ്യക്ഷത വഹിച്ചു. ക്ലബ്ല സെക്രട്ടറി വി.വി. ലിജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, ഇ. മനോജ്ബാബു, സി.സി. ദേവസ്യ, സജീഷ്‌കുമാര്‍, പി.എം. ശിവദാസ്, പി.എം. സുകുമാരന്‍, ഇ.കെ. രാമചന്ദ്രന്‍, കെ.വി. സരിത എന്നിവര്‍ പ്രസംഗിച്ചു. കലാകായികരംഗങ്ങളില്‍ കഴിവ് തെളിയിച്ച കുട്ടികളെ ആദരിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ പി. സുരേഷ് സ്വാഗതവും ക്ലബ് പ്രസിഡന്റ് സി. രാജേഷ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍, റെജി ഗോപിനാഥിന്റെ വയലിന്‍ ഫ്യൂഷന്‍ എന്നിവ നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles