പുല്‍പള്ളി കനറ ബാങ്കിനു മുന്നില്‍ എ.ഐ.ടി.യു.സി-കിസാന്‍ സഭ ധര്‍ണ

കനറ ബാങ്ക് പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ എ.ഐ.ടി.യു.സി-കിസാന്‍ സഭ ധര്‍ണ എ.ഐ.ടി.യു.സി വയനാട് ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി-എ.ഐ.ടി.യു.സിയുടെയും കിസാന്‍ സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ കനറ ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി. സര്‍ഫാസി-ജപ്തി നടപടികളില്‍നിന്നു ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക സൗഹൃദമാകുന്ന വിധത്തില്‍ സര്‍ഫാസി നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. പി.കെ.രാജപ്പന്‍ അധ്യക്ഷത വഹിച്ചു.ടി.ജെ.ചാക്കോച്ചന്‍, എസ്ജി.സുകുമാരന്‍, വി. എം.ജയചന്ദ്രന്‍, ഷാജി വാകേരി, കലേഷ് സത്യാലയം, കൃഷ്ണകുമാര്‍, അനില്‍മോന്‍, ടി.സി.ഗോപാലന്‍, ടി.കെ.വിശ്വംഭരന്‍, പി.വി.മത്തായി, സി.പി.കുര്യന്‍, ബാബുരാജ്, പി.ബി.രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles