സമത വിചാര കേന്ദ്രം നേതൃസംഗമം

സമത വിചാരകേന്ദ്രം നേതൃസംഗമം സംസ്ഥാന നേതൃസംഗമം കല്‍പറ്റയില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടം ചെയ്യുന്നു.

കല്‍പറ്റ: സമത വിചാരകേന്ദ്രം സംസ്ഥാന നേതൃസംഗമം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വര്‍ഗീയയ്ക്കും ഫാസിസത്തിനുമെതിരെ സോഷ്യലിസ്റ്റ്-ജനാധിപത്യ ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ.എം.കെ.പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ.വസന്തകുമാര്‍,
കൊച്ചി മുന്‍ മേയര്‍ കെ.ജെ.സോഹന്‍, യു.എ.ഖാദര്‍, സി.കെ.ദാമോദരന്‍, എം.അബ്ദുറഹ്‌മാന്‍, ഉണ്ണി മൊടക്കല്ലൂര്‍, പി.പ്രദീപ് കുമാര്‍, പി.ജെ.ജോസി, ഡോ.ഗോകുല്‍ദേവ്, കുമാര്‍ കല്ലായി, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles