കാവുമന്ദം അങ്ങാടി ശുചീകരിച്ചു

കാവുമന്ദം അങ്ങാടി ശുചീകരണം തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കാവുംമന്ദം: തരിയോട്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കാവുമന്ദം അങ്ങാടിയും പരിസരവും ശുചീകരിച്ചു. മഴക്കാലത്തിനു മുന്നോടിയായുള്ള ശുചീകരണ പരിപാടികള്‍ക്കു ഇതോടെ പഞ്ചായത്തില്‍ തുടക്കമായി. പ്രസിഡന്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂന നവീന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ഭരണസമിതി അംഗങ്ങളായ കെ.വി.ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേര്‍ഡ്, സെക്രട്ടറി എം.ബി.ലതിക, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാധ മണിയന്‍, ജെ.എച്ച്.ഐ ഷാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹരിത കര്‍മസേന അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles