ലൈബ്രറി പ്രവര്‍ത്തക സംഗമം

സുല്‍ത്താന്‍ബത്തേരിയില്‍ ലൈബ്രറി പ്രവര്‍ത്തക സംഗമം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലൈബ്രറി പ്രവര്‍ത്തക സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.എ വിശ്വപ്പന്‍ അധ്യക്ഷത വഹിച്ചു. താലൂക്കിലെ 77 വായനശാലകള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റ് വിതരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ നിര്‍വഹിച്ചു. ജില്ലാ, താലൂക്കുതല വായനാമത്സര വിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു ടി.എം. നളരാജന്‍, വി.എന്‍. ഷാജി, എന്‍.ഡി. ദിഷ, പി.ടി. പ്രകാശന്‍, കെ. ഗോവിന്ദന്‍ കുട്ടി , കെ. ഉണ്ണിക്കുട്ടന്‍, സി.വി. പദ്മനാഭന്‍, മഹേശന്‍ കൈരളി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles