കൃഷ്ണന്മൂല ക്ഷേത്രത്തില്‍ കുടുംബ സംഗമം 21ന്
*സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും

കല്‍പറ്റ: പനമരം ചെറുകാട്ടൂര്‍ കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാഞ്ചജന്യം സന്നദ്ധസേവാസംഘത്തിന്റെ നേതൃത്വത്തില്‍ 21നു വൈകുന്നേരം നാലിനു ഭക്തജന കുടുംബ സംഗമം നടത്തും. ക്ഷേത്രം പ്രസിഡന്റ് പി.സി.ചന്ദ്രശേഖരന്‍, പാഞ്ചജന്യം സന്നദ്ധസേവാസംഘം പ്രസിഡന്റ് കെ.സത്യജിത്ത്, സ്വാഗതസംഘം കണ്‍വീനര്‍ എം.ബി.ഹരികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 400 കുടുംബങ്ങളില്‍നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന സംഗമം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.15നു കൃഷ്ണന്മൂലയിലെത്തുന്ന സ്വാമിജിയെ ഭക്തജനങ്ങള്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു താലപ്പൊലി-വാദ്യഘോഷങ്ങളോടെ ക്ഷേത്രവളപ്പിലേക്കു ആനയിക്കും. സംഗമത്തില്‍ ക്ഷേത്രം തന്ത്രി മുഴുവന്നൂര്‍ കുഞ്ഞിക്കേശവന്‍ എബ്രാന്തിരിയെ സ്വാമിജി ആദരിക്കും. അന്നുച്ചയ്ക്കു 1.30 മുതല്‍ ക്ഷേത്രം ഹാളില്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തും. മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഡോ.പി.ശിവപ്രസാദ് നേതൃത്വം നല്‍കും. ക്ലാസില്‍ പങ്കെടുക്കുന്നതിനു 9446035985 എന്ന വാട്‌സ്ആപ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

0Shares

Leave a Reply

Your email address will not be published.

Social profiles