മുസ്‌ലിം ചെറുപ്പക്കാരെ ദേശവിരുദ്ധ ശക്തികളില്‍നിന്നു മോചിപ്പിക്കണം-സി.കെ.പദ്മനാഭന്‍

ബി.ജെ.പി വയനാട് ജില്ലാ പഠന ശിബിരം ബത്തേരിയില്‍ ദേശീയ സമിതിയംഗം സി.കെ.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: തെറ്റിദ്ധാരണമൂലം മുസ്‌ലിം ചെറുപ്പക്കാരില്‍ ചിലരെങ്കിലും ദേശവിരുദ്ധ ശക്തികുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നു ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ.പദ്മനാഭന്‍. ഇവരെ രാജ്യവിരുദ്ധ ശക്തികളില്‍നിന്നു മോചിപ്പിച്ചു മുഖ്യധാരയിലെത്തിക്കാന്‍ ഓരോ ബി.ജെ.പി പ്രവര്‍ത്തകനും തയാറാകണമെന്നും പാര്‍ട്ടി വയനാട് ജില്ലാ പഠനശിബിരം ശ്രേയസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
കാര്യകര്‍ത്താക്കളുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്കു നയിച്ചതെന്നു പദ്മനാഭന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പി.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ് പ്രസംഗിച്ചു. ‘ബി.ജെ.പി ചരിത്രവും വികാസവും’ എന്ന വിഷയത്തില്‍ കെ.പി.ശ്രീശന്‍ മാസ്റ്ററും ‘നമ്മുടെ വൈകാരിക കുടുംബം’ എന്ന വിഷയത്തില്‍ നാരായണന്‍ മാസ്റ്ററും ‘പാര്‍ട്ടിയുടെ സവിശേഷതകളും പ്രവര്‍ത്തകരുടെ ഉത്തരവാദിത്തവും’ എന്ന വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്ററും ക്ലാസെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ സ്വാഗതവും കെ.മോഹന്‍ദാസ് നന്ദിയും പറഞ്ഞു. വ്യാഴാഴ്ചയാണ് ശിബിരം സമാപനം.

0Shares

Leave a Reply

Your email address will not be published.

Social profiles