ലൈബ്രറി കൗണ്‍സില്‍ പദ്ധതി രൂപീകരണ ശില്‍പശാല നടത്തി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതി രൂപീകരണ ശില്‍പശാല കല്‍പ്പറ്റയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം എ.ടി. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതി രൂപീകരണ ശില്‍പശാല നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം എ.ടി. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. സുധീര്‍ പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗങ്ങളായ എ.കെ. രാജേഷ്, എന്‍. കെ. ജോര്‍ജ്, സുഗതന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, താലൂക്ക് സെക്രട്ടറിമാരായ പി.കെ. സത്താര്‍, അജയകുമാര്‍, സി.എം. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പദ്ധതികളും, ജില്ലാ ലൈബ്രറി പദ്ധതികളും ചര്‍ച്ച ചെയ്തു. ജില്ലാതല പുസ്തകോത്സവം മെയ് ഒമ്പത് മുതല്‍ 11 വരെ കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles