നിര്‍ഝരി വാര്‍ഷികാഘോഷം: 11 പേര്‍ ഭരതനാട്യത്തില്‍ അരങ്ങേറി

നിര്‍ഝരി നാട്യ-ദൃശ്യ കലാകേന്ദ്രത്തിന്റ ഒമ്പതാം വാര്‍ഷികാഘോഷവേളയില്‍ നടന്ന ഭരതനാട്യം അരങ്ങേറ്റം.

പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രമുഖ കലാവിദ്യാലയമായ നിര്‍ഝരി നാട്യ-ദൃശ്യ കലാകേന്ദ്രത്തിന്റ ഒമ്പതാം വാര്‍ഷികാഘോഷവേളയില്‍ 11 നൃത്ത വിദ്യാര്‍ഥികള്‍ അരങ്ങേറി. ധനുര ഗോവിന്ദ് കലാക്ഷേത്രയുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചവരാണ് ഗവ.ഹൈസ്‌കൂള്‍ അങ്കണത്തിലെ വേദിയില്‍ അരങ്ങേറിയത്.
ആര്‍.എല്‍.വി അനന്തു മുരളി(വായ്പ്പാട്ട്), അജയ് കെ.അരവിന്ദ്(മൃദംഗം), ശിവമയം സുനില്‍(വയലിന്‍) എന്നിവര്‍ പക്കമേളം നയിച്ചു.
ഗായിക അനുശ്രീ അനില്‍കുമാര്‍ ‘കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം’ എന്ന ഗാനം ആലപിച്ച് കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. നിര്‍ഝരിയിലെ അധ്യാപകരായ ഡി.എന്‍.ദേവദാസ്, മോഹനന്‍, അല്‍ഫോന്‍സ് ഡിസില്‍വ, സി.കെ.അനി, ധനുര ഗോവിന്ദ്, അതുല്യ കലാക്ഷേത്ര, ഉണ്ണിമായ, ആര്‍.എല്‍.വി ശുഭ ബാബു, നിര്‍ത്ധരി അവതരണഗാനം രചിച്ച കവയിത്രി രഞ്ജിനി ഷെമേജ്, കേരള ഗെയിംസ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ പി.പാര്‍വതി എന്നവരെ എം.ജി.കമലമ്മ ടീച്ചര്‍, എം.ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ ആദരിച്ചു. പഞ്ചായത്തംഗം ബിന്ദു ബാബു നാലുവര്‍ഷത്തെ ഭരതനാട്യം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles